English | |  
എച്ച്‌‌.എന്‍.എല്ലിനെക്കുറിച്ച്‌Home
 
   
  എച്ച്‌‌.എന്‍.എല്ലിനെക്കുറിച്ച്‌
ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌
കമ്പനി
ദര്‍ശനവും ദൗത്യവും
എം.ഡി യുടെ സന്ദേശം
നയങ്ങള്‍
ഉപഭോക്താക്കള്‍
അംഗീകാരം
സാമ്പത്തിക റിപ്പോര്‍ട്ട്‌
എച്ച്‌. പി.സി.
 
 
    more
വാര്‍ത്താ കത്ത്‌
കസ്‌റ്റമര്‍ ലോഗിന്‍
അന്വേഷണങ്ങള്‍
പരാതി പരിഹരണം
   
 
 
 
 
കമ്പനി
 

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ്‌ കോട്ടയം ജില്ലയില്‍ വെള്ളൂരില്‍ സ്ഥിതിചെയ്യുന്നു.ഈ സ്ഥാപനം കേന്ദ്ര പൊതുമേഖലാ മന്ത്രാലയത്തിന്റെ അധികാര പരിധിയിലുള്ള ഘനവ്യവസായ വകുപ്പിന്റെ കീഴിലുള്ള ഒരു ഭാരത സര്‍ക്കാര്‍ സംരംഭമാണ്‌.കേന്ദ്ര പൊതു മേഖലയിലുള്ള  ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്റെ ഒരുപഘടകമായി 1983 ജനുവരി  7  മുതല്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ്‌ പ്രവര്‍ത്തിച്ചുവരുന്നു. 

ലോകോത്തര മേന്മ

ലോക കമ്പോളമാത്സര്യങ്ങളെ സാര്‍ത്ഥകമായി നേരിടുവാന്‍ പര്യാപ്‌തമായ മേല്‍ത്തരം പത്രക്കടലാസ്സുല്‍പ്പാദിപ്പിക്കുന്ന ഈ ഫാക്ടറിയുടെ വാര്‍ഷിക ഉല്‍പ്പാദനശേഷി ഒരു ലക്ഷം ടണ്‍ പത്രക്കടലാസാണ്‌.ഇന്‍ഡ്യക്കകത്തും പുറത്തും പത്രവ്യവസായത്തിനാവശ്യമായ 49 ജി.എസ്‌.എം 45 ജി.എസ്‌.എം 42 ജി.എസ്‌.എം കടലാസുല്‌പാദിപ്പിക്കുന്ന എച്ച്‌.എന്‍.എല്‍ നവസാങ്കേതിക അടിസ്ഥാനത്തില്‍ ലോകവിപണിയിലെ സജീവസാന്നിധ്യമാവുകയാണ്‌. പത്രവ്യവസായത്തിലെ വെല്ലുവിളികളെ നേരിടുവാന്‍ പുതു സാങ്കേതികവിദ്യയുടെ വികസന പ്രക്രിയയില്‍ എച്ച്‌.എന്‍.എല്‍ സജീവമാവുകയാണ്‌.

ഗുണമേന്മയും പുരസ്‌ക്കാരങ്ങളും

ISO 9002 യോഗ്യതാപുരസ്‌ക്കാരം നേടുന്ന ഇന്‍ഡ്യയിലെ ആദ്യ ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറിയാണ്‌ എച്ച്‌.എന്‍.എല്‍. ISO 9002 1998 ലും 9001 - 2000 യോഗ്യതാപുരസ്‌ക്കാരം 2002 ലും നേടിയ കമ്പനി 1996 ല്‍ പാരിസ്ഥിതിക യോഗ്യതയായ ISO 140001- ഉം  നേടുകയുണ്ടായി.


 
 © 2017 Hindustan Newsprint Limited. All rights reserved. Terms of Use  |  Privacy Policy
Content on this website is published and managed by Hindustan Newsprint Limited. For any query regarding this website Please Contact the “Web Information Manager: D.Sivagami, Manager and sivagamid[at]hnlonline[dot]com or hnl[at]hnlonline[dot].com. ”
web designed by netBIOS