English | |  
എച്ച്‌‌.എന്‍.എല്ലിനെക്കുറിച്ച്‌Home
 
   
  എച്ച്‌‌.എന്‍.എല്ലിനെക്കുറിച്ച്‌
ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌
കമ്പനി
ദര്‍ശനവും ദൗത്യവും
എം.ഡി യുടെ സന്ദേശം
നയങ്ങള്‍
ഉപഭോക്താക്കള്‍
അംഗീകാരം
സാമ്പത്തിക റിപ്പോര്‍ട്ട്‌
എച്ച്‌. പി.സി.
 
 
    more
വാര്‍ത്താ കത്ത്‌
കസ്‌റ്റമര്‍ ലോഗിന്‍
അന്വേഷണങ്ങള്‍
പരാതി പരിഹരണം
   
 
 
 
 
എം.ഡി യുടെ സന്ദേശം
 

 പത്രക്കടലാസ് , എഴുത്തിനും അച്ചടിക്കും ഉപയുക്തമായ എക്കോ-മാപ്പ്ലിത്തോ കടലാസ് എന്നിവയുടെ നിരമ്മാതാക്കളായ ഇന്ത്യൻ പൾപ്പ്-കടലാസ്സ്‌ ഉദ്പാദനരംഗത്തെ അതികായൻമാരായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഈ  രംഗത്തെ ഗുണമേൻമ നിർണ്ണയിക്കുന്നതിൽ എന്നും മുൻപന്തിയിലാണ്‌. തെളിമയും വെണ്മയും ഏറിയ       പത്രക്കടലാസിനിർമാണത്തിലൂടെ എച്ച്.എൻ.എൽ ആഭ്യന്തര വിപണിയിൽ മാത്രമല്ല അന്തർദേശീയ വിപണിയിൽക്കൂടി തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കാൻ ലക്ഷ്യമിടുകയാണ് .  എച്ച് .എൻ.എൽ -എല്ലാ പ്രവർത്തനങ്ങളും ഉപഭോക്താക്കൾക്ക് ഏറ്റവും ഗുണമേന്മയുള്ള ഉൽപന്നങ്ങൾ നിർമിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ    ഉള്ളതാണ് .ഉപഭോക്താവി സംതൃപ്തി ഒന്നു മാത്രമാണ് എതൊരു സ്ഥാപനത്തിയും വിപണി സ്ഥിരതയും ലാഭവും നിർണ്ണയിക്കുന്നതിൽ പ്രധാന ഘടകം  എന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും നല്ല ഉൽപന്നങ്ങൾ നല്കുന്നതോടൊപ്പം തന്നെ കുടിവെള്ള വിതരണ  പദ്ധതികൾ , സ്കൂളുകൾക്കുള്ള   പഠനോപകരണ വിതരണം,ആശുപത്രികൾക്കുള്ള നിർമാണ  പ്രവർത്തന സഹായം സാധാരണ ജനങ്ങൾക്കുള്ള അധികവരുമാന സ്രോതസ്സുകളായ അസംസ്കൃത വസ്തുക്കളുടെ ശേഖരണത്തിനുള്ള കവാട കമ്പോള പദ്ധതി ,പഴയ പത്രക്കടലാസ് സംഭരണം എന്നിവയും ഞങ്ങൾ സാമൂഹിക പ്രതിബദ്ധതയോടെ നിർവഹിച്ചുവരുന്നു.  അതീവ കർശനമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ പാലിക്കുകയും പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുക വഴി എച്ച്.എൻ.എൽ മറ്റ് പൾപ്പ്  കടലാസ്സ്‌ വ്യവസായങ്ങൾക്ക് ഒരു ഉത്തമ മാതൃകയാണ് . തരിശുഭൂമി   കാർഷിക വനവത്ക്കരണം മുഖേന ഹരിതാഭമാക്കുക ,വിവിധ ഊർജ്ജ സംരക്ഷണ പദ്ധതികൾ വഴി വൈദ്യുതിയുടെ ഉപഭോഗം പരമാവധി കുറയ്ക്കുക പാരമ്പര്യേതര ഇന്ധനങ്ങൾ ഉപയോഗിക്കുക വഴി ജൈവ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുക വനവിഭവങ്ങളിൽ  നിന്നുള്ള പൾപ്പിനുപകരം   പഴയ കടലാസ്സിൽ നിന്നുൽപ്പാദിപ്പിക്കുന്ന പൾപ്പി ഉപയോഗം പരമാവധി വർദ്ധിപ്പിക്കുക തുടങ്ങിയ പദ്ധതികൾ നടപ്പാക്കുകയും വഴി രാജ്യത്തെ ഏറ്റവും നല്ല പരിസ്ഥിതി സൗഹാർദ്ധ സ്ഥാപനങ്ങളിൽ ഒന്നായി എച്ച്.എൻ.എൽ നിലകൊള്ളുന്നു .മികവിനുള്ള അഭിവാഞ്ചയും പ്രകൃതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയും ആണ് ഏതൊരു വ്യവസായ സ്ഥാപനത്തിനും വേണ്ട മുഖ്യ ഗുണങ്ങൾ എന്ന് ഞാൻ വിശ്വസിക്കുന്നു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നൽകുകവഴി തങ്ങളുടെ ഉപഭോക്താക്കളെ സേവിക്കുവാനും തങ്ങളുടെ സഹായഹസ്തങ്ങൾ നീട്ടി സാമൂഹിക സേവനം നടത്തുവാനും എച്ച്.എൻ.എൽ  എന്നും പ്രതിജ്ഞാബദ്ധമാണ്.

സ്നേഹാശംസകളോടെ

കെ കെ സുരേഷ്കുമാര്‍

മാനേജിംഗ്ഡയറക്ടര്‍
ഹിന്ദുസ്ഥാ൯ന്യൂസ്പ്രിന്റ്ലിമിറ്റഡ്

 

 

 
 © 2017 Hindustan Newsprint Limited. All rights reserved. Terms of Use  |  Privacy Policy
Content on this website is published and managed by Hindustan Newsprint Limited. For any query regarding this website Please Contact the “Web Information Manager: D.Sivagami, Manager and sivagamid[at]hnlonline[dot]com or hnl[at]hnlonline[dot].com. ”
web designed by netBIOS