English | |  
എച്ച്‌‌.എന്‍.എല്ലിനെക്കുറിച്ച്‌Home
 
   
  എച്ച്‌‌.എന്‍.എല്ലിനെക്കുറിച്ച്‌
ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌
കമ്പനി
ദര്‍ശനവും ദൗത്യവും
എം.ഡി യുടെ സന്ദേശം
നയങ്ങള്‍
ഉപഭോക്താക്കള്‍
അംഗീകാരം
സാമ്പത്തിക റിപ്പോര്‍ട്ട്‌
എച്ച്‌. പി.സി.
 
 
    more
വാര്‍ത്താ കത്ത്‌
കസ്‌റ്റമര്‍ ലോഗിന്‍
അന്വേഷണങ്ങള്‍
പരാതി പരിഹരണം
   
 
 
 
 
പുരസ്‌കാരങ്ങള്‍
 

 ധാരണാപത്ര-ശ്രേഷ്‌ഠ പുരസ്‌ക്കാരം

 

പ്രവര്‍ത്തന മികവിനുള്ള ധാരണാപത്ര  ശ്രേഷ്‌ഠ പുരസ്‌ക്കാരം ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്‌ ലഭിച്ചു. പാര്‍ലമെന്റിലെ ബാലയോഗി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങില്‍ നിന്ന്‌ എച്ച്‌. പി.സി. ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ശ്രീ റജി ഫിലിപ്പ്‌ പുരസ്‌കാരം ഏറ്റുവാങ്ങി.

പൊതുമേഖലാ സ്ഥാപനങ്ങളുടെ മികവു പരിശോധനയില്‍ എച്ച്‌.പി.സി.യുടെ ഭാഗമായ വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ്‌ എക്‌സലന്റ്‌ പദവി നേടി.പി.എസ്‌.ഇ യുടെ  ഗുണോല്‍കൃഷ്ട പദവിക്ക്‌ ഒരു പോയിന്റാണ്‌ വേണ്ടത്‌.എച്ച്‌. പി.സി. ക്ക്‌ ലഭിച്ചത്‌ 1.07 പോയിന്റാണ്‌.

ദേശീയ ഊര്‍ജ്ജസംരക്ഷണ പുരസ്‌കാരം

                               

2005 - ലെ പള്‍പ്പ്‌ പേപ്പര്‍ വിഭാഗത്തിനുള്ള ഊര്‍ജ്ജ സംരക്ഷണ പുരസ്‌കാരത്തിന്റെ യോഗ്യതാ പ്രശസ്‌തിപത്രത്തിന്‌ ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ്‌  തെരഞ്ഞെടുക്കപ്പെടുകയൂണ്ടായി. ബഹുമാനപ്പെട്ട ഇന്‍ഡ്യന്‍ പ്രസിഡന്റ്‌ ശ്രീ.എ.പി.ജെ. അബ്ദുള്‍കലാമില്‍ നിന്നും ശ്രീ.എന്‍.പി.പ്രഭു, മാനേജിംഗ്‌ ഡയറക്ടര്‍ ഈ പുരസ്‌കാരം വിജ്ഞാന്‍ ഭവനില്‍ വച്ച്‌ 2005 ഡിസംബര്‍ 14 ന്‌ സ്വീകരിക്കുകയുണ്ടായി.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ അവാര്‍ഡ്‌

                                

2007 ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ അവാര്‍ഡിനു വന്‍കിട വ്യവസായങ്ങളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനം ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ്‌ നേടി.ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5നു തിരുവനന്തപുരത്തു നടന്ന വര്‍ണാഭമായ ചടങ്ങില്‍ ആരോഗ്യവകുപ്പ്‌ മന്ത്രി ശ്രീമതി പി.കെ.ശ്രീമതിയില്‍ നിന്നും ശ്രീ.കെ.അശോക്‌ കുമാര്‍, (ജി.എം.വര്‍ക്‌സ്‌)പുരസ്‌കാരം സ്വീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി എച്ച്‌.എന്‍.എല്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കുള്ള ഒരു മികച്ച ബഹുമതിയായിരുന്നു ഈ പുരസ്‌കാരം.

 
 © 2017 Hindustan Newsprint Limited. All rights reserved. Terms of Use  |  Privacy Policy
Content on this website is published and managed by Hindustan Newsprint Limited. For any query regarding this website Please Contact the “Web Information Manager: D.Sivagami, Manager and sivagamid[at]hnlonline[dot]com or hnl[at]hnlonline[dot].com. ”
web designed by netBIOS